മും​ബൈ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് പാ​ണ്ഡെ അ​റ​സ്റ്റി​ൽ
മും​ബൈ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് പാ​ണ്ഡെ അ​റ​സ്റ്റി​ൽ
Saturday, September 24, 2022 6:11 PM IST
വെബ് ഡെസ്ക്
മും​ബൈ: നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സി​ൽ മും​ബൈ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് പാ​ണ്ഡെ അ​റ​സ്റ്റി​ൽ. സി​ബി​ഐ​യാ​ണ് പാ​ണ്ഡെ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​തേ കേ​സി​ൽ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

സ​ഞ്ജ​യ് പാ​ണ്ഡെ​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​രു സ്ഥാ​പ​നം നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ലെ 91 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യ​താ​യി ഇ​ഡി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.

2001 മാ​ർ​ച്ചി​ൽ നാ​ഷ​ണ​ൽ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ൽ സെ​ക്യൂ​രി​റ്റി ഓ​ഡി​റ്റ് ന​ട​ത്തി​യ​ത് സ​ഞ്ജ​യ് പാ​ണ്ഡെ​യ്‌​ക്ക് ബ​ന്ധ​മു​ള്ള ഐ​സെ​ക് സെ​ക്യൂ​രി​റ്റീ​സ് എ​ന്ന ക​മ്പ​നി​യാ​യി​രു​ന്നു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ചി​ത്ര രാ​മ​കൃ​ഷ്ണ​ന്‍റെ​യും ര​വി ന​രെ​യ്ന്‍റെ​യും നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​റ​സ്റ്റ്.

അ​ഴി​മ​തി കേ​സു​ക​ളി​ൽ സ​ഞ്ജ​യ് പാ​ണ്ഡെ​യ്‌​ക്കും ചി​ത്ര രാ​മ​കൃ​ഷ്ണ​നും ര​വി ന​രെ​യ്നു​മെ​തി​രെ സി​ബി​ഐ കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. സ​ഞ്ജ​യ് പാ​ണ്ഡെ​യു​ടെ ക​മ്പ​നി​ക്ക് ഓ​ഡി​റ്റ് ന​ട​ത്താ​നു​ള്ള പ​രി​ജ്ഞാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചെ​റി​യ തു​ക​ക​ൾ ന​ൽ​കി പാ​ണ്ഡെ​യു​ടെ ക​മ്പ​നി ചെ​റു​കി​ട ക​മ്പ​നി​ക​ൾ​ക്ക് ഉ​പ​ക​രാ​റു​ക​ൾ ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12.5 കോ​ടി രൂ​പ പാ​ണ്ഡെ​യു​ടെ ക​മ്പ​നി കൈ​പ്പ​റ്റി. ഇ​തി​ൽ 4.45 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി ടെ​ലി​ഫോ​ൺ ചോ​ർ​ത്തി​യ​തി​നാ​ണ് എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<