ച​വ​റ, കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​പേ​ക്ഷി​ച്ചു
Tuesday, September 29, 2020 1:36 PM IST
ന്യൂ​ഡ​ൽ​ഹി: ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​പേ​ക്ഷി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ന​ട​ക്കാ​നി​രി​ക്കേ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വേ​ണ്ടെ​ന്ന നി​ല​പാ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു.

വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും സ​മാ​ന​നി​ല​പാ​ടാ​യി​രു​ന്നു. 2021 മേ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തീ​രാ​നി​രി​ക്കേ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​ക​ളു​ടെ ഏ​കാ​ഭി​പ്രാ​യം.

കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ​യും അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷ​മാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കേ​ര​ള​ത്തി​ന് പു​റ​മേ ആ​സാം, പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മു​ൻ​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലും ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച വി​ജ​യ​ൻ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ച​വ​റ​യി​ലും ഒ​ഴി​വ് വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.