ചീ​റ്റ​പ്പു​ലി​ക​ൾ​ക്ക് പേ​ര് നി​ർ​ദേ​ശി​ക്കാം, സം​സ്കാ​ര​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്ക​ണം: പ്ര​ധാ​ന​മ​ന്ത്രി
ചീ​റ്റ​പ്പു​ലി​ക​ൾ​ക്ക് പേ​ര് നി​ർ​ദേ​ശി​ക്കാം, സം​സ്കാ​ര​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്ക​ണം: പ്ര​ധാ​ന​മ​ന്ത്രി
Sunday, September 25, 2022 4:49 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: നമീബിയയിൽനിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികൾക്കു പേരു നിർദേശിക്കാമെന്ന് അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

നിർദേശിക്കുന്ന പേരുകൾ രാജ്യത്തിന്‍റെ സംസ്കാരത്തോടു ചേർന്നു നിൽക്കുന്നവയായിരിക്കണം. ചീറ്റപ്പുലികളെ കുറിച്ചുള്ള പ്രചാരണത്തിനും അവയ്ക്കു പേരിടാനും പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിലവിൽ പ്രത്യേകം സജ്ജീകരിച്ച പ്രദേശത്തു ക്വാറന്‍റൈനിൽ കഴിയുകയാണ് ഈ ചീറ്റപ്പുലികൾ. ഒരു മാസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയതിനു ശേഷമേ ഇവയെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പൂർണമായും തുറന്നുവിടുകയുള്ളൂ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<