ചൈനീസ് യുവാന് റിക്കാർഡ് തകർച്ച; ഡോളറിനെതിരെ ഏഴു കടന്നു
ചൈനീസ് യുവാന് റിക്കാർഡ് തകർച്ച; ഡോളറിനെതിരെ ഏഴു കടന്നു
Thursday, September 29, 2022 4:24 AM IST
ബെയ്ജിംഗ്: ചൈനീസ് യുവാന്‍റെ തകർച്ച തുടരുന്നു. യുഎസ് ഡോളറിനെതിരെ യുവാന്‍റെ മൂല്യം ഏഴു കടന്നു. ബു​ധ​നാ​ഴ്ച 0.7 ശ​ത​മാ​നം കു​റ​ഞ്ഞ് ഡോ​ള​റി​നെ​തി​രെ 7.20 യു​വാ​ന്‍റെ നി​ര​ക്ക്.

ഇ​ത് 2008ലെ ​ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യാ​ണ്. ഈ ​വ​ർ​ഷം യുവാൻ ക​റ​ൻ​സി 13 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​ഞ്ഞു. തകർച്ച നേരിടാനുള്ള ന​ട​പ​ടി​ക​ൾ സെ​ൻ​ട്ര​ൽ ബാ​ങ്ക് തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​ട്ടും ന​ഷ്ടം തു​ട​രു​ക​യാ​ണ്.

ബ്രി​ട്ട​നി​ൽ ലി​സ് ട്ര​സ് സ​ർ​ക്കാ​ർ നി​കു​തി വെ​ട്ടി​ക്കു​റ​ക്കാ​നും ചെ​ല​വ് വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച ബ്രി​ട്ടീ​ഷ് പൗ​ണ്ട് ഡോ​ള​റി​നെ​തി​രെ റി​ക്കാ​ർ​ഡ് താ​ഴ്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<