മ​സ്ജി​ദ് ത​ക​ർ​ത്ത​ത് നി​യ​മ​വി​രു​ദ്ധം, എ​ന്നാ​ൽ ആ​രും ഉ​ത്ത​ര​വാ​ദി​ക​ളു​മ​ല്ല; വി​ധി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ്
Wednesday, September 30, 2020 6:21 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ട വി​ധി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ്. മ​സ്ജി​ദ് ത​ക​ർ​ത്ത​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി വി​ധി​ച്ചി​ട്ടും കൃ​ത്യ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ല!

ല​ക്നോ സെ​ഷ​ൻ​സ് കോ​ട​തി വി​ധി ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത​യ്ക്കും സു​പ്രീം കോ​ട​തി വി​ധി​ക്കും എ​തി​രാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രും കേ​ന്ദ്ര​വും വി​ധി​ക്കെ​തി​രെ മേ​ൽ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​വും നി​യ​മ​വാ​ഴ്ച​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും പ്ര​ത്യേ​ക കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി. ല​ക്നോ കോ​ട​തി​യു​ടെ തീ​രു​മാ​നം സു​പ്രീം കോ​ട​തി വി​ധി​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്- കോ​ൺ​ഗ്ര​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എ​ന്തു​വി​ല​കൊ​ടു​ത്തും അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തെ സാ​മു​ദാ​യി​ക സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ന​ശി​പ്പി​ക്കാ​ൻ ബി​ജെ​പി​യും ആ​ർ​എ​സ്‌​എ​സും ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​ണ് ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ- കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.