ക​പി​ൽ​ദേ​വി​ന് ഹൃ​ദ​യാ​ഘാ​തം; ആ​ശു​പ​ത്രി​യി​ൽ
Friday, October 23, 2020 3:39 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​തി​ഹാ​സ ക്രി​ക്ക​റ്റ് താ​രം ക​പി​ൽ​ദേ​വി​നെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തെ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി. ക​പി​ൽ​ദേ​വി​ന് വേ​ഗം സു​ഖ​പ്പെ​ട​ട്ടെ എ​ന്ന് ക്രി​ക്ക​റ്റ് ലോ​ക​ത്തെ പ്ര​മു​ഖ​രെ​ല്ലാം ആ​ശം​സി​ച്ചു.

1983-ൽ ​ഇ​ന്ത്യ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് നേ​ടി​യ​പ്പോ​ൾ ക്യാ​പ്റ്റ​നാ​യി​രു​ന്ന ക​പി​ൽ ലോ​ക​ത്തെ ഒ​ന്നാം​നി​ര ഓ​ൾ​റൗ​ണ്ട​ർ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. 61 വ​യ​സു​കാ​ര​നാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ ക​മ​ന്േ‍​റ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ 434 വി​ക്ക​റ്റു​ക​ൾ നേ​ടി​യി​ട്ടു​ള്ള ക​പി​ലി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ദീ​ർ​ഘ​കാ​ലം വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ലെ ഒ​ന്നാം സ്ഥാ​നം. ഏ​ക​ദി​ന​ത്തി​ൽ 253 വി​ക്ക​റ്റും ക​പി​ൽ ഇ​ന്ത്യ​യ്ക്കാ​യി നേ​ടി. ടെ​സ്റ്റി​ൽ 5,248 റ​ണ്‍​സും ഏ​ക​ദി​ന​ത്തി​ൽ 3,783 റ​ണ്‍​സും ക​പി​ൽ നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.