പു​ഴ​യി​ൽ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു
പു​ഴ​യി​ൽ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു
Thursday, September 29, 2022 1:51 PM IST
കാ​സ​ര്‍​ഗോ​ഡ്: പ​യ​സ്വി​നി​പ്പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ ശ്രീ​പെ​രു​മ്പ​ത്തൂ​രി​ലെ സി​പാ​രോ ടൂ​ള്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന കൊ​ല്ലം ചി​റ​ക്ക​ര സ്വ​ദേ​ശി വി.​വി​ജി​ത്ത് (23), തി​രു​വ​ന​ന്ത​പു​രം ക​ട​യ്ക്കാ​വൂ​ര്‍ കീ​ഴാ​റ്റി​ങ്ങ​ല്‍ കോ​ട്ട​പ്പു​റം വീ​ട്ടി​ലെ ആ​ര്‍.​ര​ഞ്ജു (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഒ​പ്പം ജോ​ലി​ചെ​യ്യു​ന്ന കാ​സ​ര്‍​ഗോ​ഡ് കൊ​ള​ത്തൂ​ര്‍ ക​ല്ല​ളി​യി​ലെ ശ്രീ​വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു.

ക​ഴി​ഞ്ഞ 25 ന് ​ഗോ​വ​യി​ലേ​ക്ക് യാ​ത്ര​പോ​യി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ സം​ഘം ചൊ​വ്വാ​ഴ്ച രാ​ത്രി കാ​സ​ര്‍​ഗോ​ഡ് ത​ങ്ങി​യ​താ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് ശ്രീ​വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

തൊ​ട്ട​ടു​ത്തു​ള്ള മ​ഹാ​ല​ക്ഷ്മി​പു​രം തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ. അ​ടു​ത്തു​ള്ള റ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​രു​ന്ന​തു​മൂ​ലം കൂ​ടു​ത​ല്‍ വെ​ള്ള​വും ചെ​ളി​യു​മു​ള്ള കാ​ര്യം അ​റി​യാ​തെ​യാ​ണ് പു​ഴ​യി​ലി​റ​ങ്ങി​യ​ത്.

ഒ​പ്പ​മി​റ​ങ്ങി​യ ശ്രീ​വി​ഷ്ണു(23)​വും മ​റ്റൊ​രു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി സി.​വി​ഷ്ണു(22)​വും ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​സ്.​വൈ​ശാ​ഖ് (25), കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള സ്വ​ദേ​ശി സി​നാ​ന്‍ (22) എ​ന്നി​വ​ര്‍ പു​ഴ​യി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല.

മേ​ല്‍​പ​റ​മ്പ് സി​ഐ ടി.​ഉ​ത്തം​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ.​വി.​മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യും രാ​ത്രി വൈ​കു​വോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<