പ്രിൻസിന് ജീവിക്കണം; നിങ്ങൾ സഹായിക്കുമോ?
Thursday, December 6, 2018 1:19 PM IST
ഇടുക്കി: പറക്കമുറ്റാത്ത മകളും ഭാര്യയും അടങ്ങുന്ന കൊച്ചു കുടുംബം നയിച്ച് അല്ലലില്ലാതെ കഴിയുകയായിരുന്നു കൊന്നത്തടി പെ​രി​ഞ്ചാംകു​ട്ടി കി​ഴ​ക്ക​യി​ൽ പ്രിൻസ് മാത്യൂ. അപ്രതീക്ഷിതമായാണ് രോഗം പ്രിൻസിനെയും കുടുംബത്തെയും കാർന്നുതിന്നാൻ തുടങ്ങിയത്. ഇന്നത് മൂക്കോളം മുങ്ങി കുടുംബത്തിന്‍റെ നിലനിൽപ്പ് ഇല്ലാതാക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്.

കൃഷിയും കന്നുകാലി വളർത്തലും ഒക്കെയായിട്ടാണ് അഞ്ച് വയസുകാരി മകളെയും ഭാര്യയെയും പ്രിൻസ് (37) സംരക്ഷിച്ചു പോന്നിരുന്നത്. സാന്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെയുണ്ടായിരുന്നെങ്കിലും സുഖദുഃഖങ്ങൾ പങ്കുവച്ച് പ്രതീക്ഷയോടെ അവർ ജീവിതം മുന്നോട്ടുകൊണ്ടു പോവുകയായിരുന്നു. അപ്രതീക്ഷിതമായി പ്രിൻസ് വൃക്കരോഗത്തിന് പിടിയിലായതോടെയാണ് കുടുംബം ദുരിതത്തിലായത്.

പരിശോധനയിൽ പ്രിൻസിന്‍റെ രണ്ടു വൃക്കകളും തകരാറിലാണെന്ന് ഡോക്ടർമാർ കണ്ടെത്തി. അടിയന്തരമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ജീവൻ നിലനിർത്താൻ മാർഗമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. നിത്യചിലവ് മാത്രം കണ്ടെത്തി ജീവിതം മുന്നോട്ടുപോയ കുടുംബം ചികിത്സയ്ക്കായി ലക്ഷങ്ങൾ വേണമെന്ന് അറിഞ്ഞതോടെ മാനസികമായി തളർന്നു.

കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന ഭർത്താവ് രോഗക്കിടക്കയിലായതോടെ ഭാര്യയുടെയും മകളുടെയും നിത്യചിലവ് പോലും ചോദ്യചിഹ്നമായി. അതിനിടെയാണ് പ്രിൻസിന്‍റെ ശസ്ത്രക്രിയയ്ക്കും മറ്റ് ചിലവുകൾക്കുമായി 15 ലക്ഷം രൂപ കണ്ടെത്തണമെന്ന സാഹചര്യമുണ്ടായത്. വൃക്ക നൽകാൻ പ്രിൻസിന്‍റെ പിതൃസഹോദരന്‍റെ ഭാര്യ ഷീന തയാറാണെങ്കിലും ഭാരിച്ച ചികിത്സാ ചിലവാണ് കുടുംബത്തെ കുഴയ്ക്കുന്നത്.

പ്രിൻസിന്‍റെ ബുദ്ധിമുട്ടുകൾ മനസിലാക്കി നല്ലവരായ നാട്ടുകാർ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. എങ്കിലും 15 ലക്ഷം എന്ന ഭീമമായ തുക കണ്ടെത്തി പ്രിൻസിനെ ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ചു നടത്തണമെങ്കിൽ കൂട്ടായ പരിശ്രമം വേണം. ചികിത്സാ ചിലവ് കണ്ടെത്താൻ മറ്റൊരു വഴിയും ഇല്ലാത്തതിനാൽ കുടുംബം സുമനസുകൾക്ക് മുന്നിൽ
പ്രതീക്ഷയോടെ കൈനീട്ടുകയാണ്.

പ്രിൻസിനുള്ള സ​ഹാ​യം Deepika Charitable Turst ​ നു ​​South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ​​ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് വഴിയോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാരിറ്റി വിവരങ്ങൾക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.