ഷാജിയുടെ കൈപിടിച്ച് സുമനസുകൾ
Thursday, December 6, 2018 6:37 PM IST
വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആറ് മാസമായി അബോധാവസ്ഥയിൽ കഴിയുന്ന നെടുങ്കണ്ടം മണക്കുഴിയിൽ ഷാജി ജോസഫിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായം. ഷാജിയുടെയും കുടുംബത്തിന്‍റെയും ദുരവസ്ഥയറിഞ്ഞ് നിരവധി പേരാണ് സഹായം നൽകിയത്. സഹായധനമായി ലഭിച്ച 1,04,300 രൂപ കുടുംബത്തിന് കൈമാറി. മകൻ ഷിയോണും ബന്ധു സജിയും ചേർന്ന് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടത്തിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി.

കൂലിപ്പണിക്കാരനായ ഷാജിക്ക് കഴിഞ്ഞ ജൂൺ 28-നാണ് അപകടം സംഭവിച്ചത്. പതിവ് പോലെ ജോലിക്ക് പോകുന്നതിനിടെ നെടുങ്കണ്ടത്ത് വച്ച് ഷാജിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ക്ഷതമേറ്റ ഷാജിക്ക് പിന്നീട് ഒരിക്കലും ബോധം വീണില്ല.

വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ളും ഭാ​ര്യ​യും മാ​ത്രം സ്വ​ത്താ​യു​ള്ള ഷാ​ജി​ക്ക് ചി​കി​ത്സ​യ്ക്കാ​യി ഇ​തു​വ​രെ ചി​ല​വാ​യ​ത് പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്. സു​മ​ന​സു​ക​ളും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ഒ​ക്കെ സ​ഹാ​യി​ച്ചാ​ണ് ഈ ​നി​ല​വ​രെ എ​ത്തി​യ​ത്. ചി​കി​ത്സ​ക​ൾ​ക്കും കു​ടും​ബ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നും ഷാ​ജി​യു​ടെ ഭാ​ര്യ മോ​ളി​ക്ക് സുമനസുകളുടെ മുന്നിൽ കൈനീട്ടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.

ചാരിറ്റി വിവരങ്ങൾക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.