മിനി കൈകൂപ്പുന്നു; സഹായം നൽകുമോ?
Wednesday, December 11, 2019 3:26 PM IST
ഇല്ലായ്മകളെ പുഞ്ചിരികൊണ്ട് നേരിട്ട് ഭർത്താവിനും മകൾക്കും ഒപ്പം സന്തോഷത്തോടെ ജീവിതം കെട്ടിപ്പെടുക്കുകയായിരുന്നു കോട്ടയം കീഴുക്കുന്നു തെക്കേനകത്തു മിനി. അപ്രതീക്ഷിതമായാണ് വൃക്കരോഗം ഈ കുടുംബത്തിന്‍റെ സന്തോഷം തല്ലിക്കെടുത്തിയത്. ഒരു വർഷം മുൻപായിരുന്നു സംഭവം. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് മിനിക്ക് വൃക്കരോഗമാണെന്ന് കണ്ടെത്തിയത്.

തുടർന്ന് ചികിത്സ തുടങ്ങി. ഒരു വർഷമായി കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ കെ.പി.ജയകുമാറിന്‍റെ ചികിത്സയിലാണ് മിനി. മരുന്നുകൾക്കും പരിശോധനകൾക്കുമായി ഒരാഴ്ചയിൽ 3,000 രൂപയോളമായിരുന്നു ചിലവ്. ചികിത്സകൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മിനിക്ക് ക്ഷീണവും ഛർദ്ദിയും കലശലായി. തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ എത്രയും വേഗം ഡയാലിസിസ് തുടങ്ങണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു.

മെഡിക്കൽ കോളജിൽ മിനിക്ക് ഡയാലിസിസിനുള്ള തീയതി നൽകിയിരിക്കുന്നത് 2020 ഫെബ്രുവരിയിലാണ്. തുടർന്ന് മിനിയെ കോട്ടയം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ഉടനടി തന്നെ കഴുത്തിൽ ഫിസ്റ്റുല സർജറി നടത്തുകയും ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. ഈ ചികിത്സയ്ക്കായി കുടുംബം 25,000 രൂപ കണ്ടെത്തേണ്ടി വന്നു. സുഹൃത്തുക്കളും അയൽവാസികളും സഹായിച്ചാണ് ഈ തുക കണ്ടെത്തിയത്.

മിനിയുടെ തുടർ ചികിത്സകൾക്ക് വരുന്ന ഭാരിച്ച ചിലവുകൾ വലിയ പ്രതിസന്ധിയിലാണ് കുടുംബത്തെ എത്തിച്ചിരിക്കുന്നത്. ഭർത്താവ് സജി പ്ലംമ്പിംഗ് തൊഴിലാളിയാണ്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളുടെ പഠനം തുടരേണ്ടതുണ്ട്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്.

വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് കുടുംബത്തെ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ ഈ ശസത്രക്രിയയ്ക്ക് മൂന്നു ലക്ഷത്തോളം രൂപ ചെലവാകും.

ശസ്ത്രക്രിയ വരെ ഡയാലിസിസ് തുടർന്നില്ലെങ്കിൽ മിനിയുടെ ജീവൻ തന്നെ അപകടത്തിലാകും. നിത്യചിലവിന് പോലും പണമില്ലാത്ത വിഷമിക്കുന്ന കുടുംബം മിനിയുടെ തുടർ ചികിത്സകൾക്ക് സുമനസുകളുടെ മുന്നിൽ കൈനീട്ടുകയാണ്. കൈവിടില്ലെന്ന പ്രതീക്ഷയോടെ...

മിനിക്കുള്ള സ​ഹാ​യം Deepika Charitable Turst ​ നു ​​South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ​​ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് വഴിയോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാരിറ്റി വിവരങ്ങൾക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.