മിനി കൈകൂപ്പുന്നു; സഹായം നൽകുമോ?
Sunday, December 15, 2019 12:49 PM IST
ഇ​ല്ലാ​യ്മ​ക​ളെ പു​ഞ്ചി​രി​കൊ​ണ്ട് നേ​രി​ട്ട് ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും ഒ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​യി​രു​ന്നു കോ​ട്ട​യം കീ​ഴു​ക്കു​ന്നു തെ​ക്കേ​ന​ക​ത്തു മി​നി. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് വൃ​ക്ക​രോ​ഗം ഈ ​കു​ടും​ബ​ത്തി​ന്‍റെ സ​ന്തോ​ഷം ത​ല്ലി​ക്കെ​ടു​ത്തി​യ​ത്. ഒ​രു വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മി​നി​ക്ക് വൃ​ക്ക​രോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ചി​കി​ത്സ തു​ട​ങ്ങി. ഒ​രു വ​ർ​ഷ​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ കെ.​പി.​ജ​യ​കു​മാ​റി​ന്‍റെ ചി​കി​ത്സ​യി​ലാ​ണ് മി​നി. മ​രു​ന്നു​ക​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി ഒ​രാ​ഴ്ച​യി​ൽ 3,000 രൂ​പ​യോ​ള​മാ​യി​രു​ന്നു ചി​ല​വ്. ചി​കി​ത്സ​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം മി​നി​ക്ക് ക്ഷീ​ണ​വും ഛർ​ദ്ദി​യും ക​ല​ശ​ലാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ എ​ത്ര​യും വേ​ഗം ഡ​യാ​ലി​സി​സ് തു​ട​ങ്ങ​ണ​മെ​ന്ന് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മി​നി​ക്ക് ഡ​യാ​ലി​സി​സി​നു​ള്ള തീ​യ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത് 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ്. തു​ട​ർ​ന്ന് മി​നി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ ഉ​ട​ന​ടി ത​ന്നെ ക​ഴു​ത്തി​ൽ ഫി​സ്റ്റു​ല സ​ർ​ജ​റി ന​ട​ത്തു​ക​യും ഡ​യാ​ലി​സി​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഈ ​ചി​കി​ത്സ​യ്ക്കാ​യി കു​ടും​ബം 25,000 രൂ​പ ക​ണ്ടെ​ത്തേ​ണ്ടി വ​ന്നു. സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും സ​ഹാ​യി​ച്ചാ​ണ് ഈ ​തു​ക ക​ണ്ടെ​ത്തി​യ​ത്.

മി​നി​യു​ടെ തു​ട​ർ ചി​കി​ത്സ​ക​ൾ​ക്ക് വ​രു​ന്ന ഭാ​രി​ച്ച ചി​ല​വു​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ് കു​ടും​ബ​ത്തെ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് സ​ജി പ്ലം​മ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളു​ടെ പ​ഠ​നം തു​ട​രേ​ണ്ട​തു​ണ്ട്. സ്വ​ന്ത​മാ​യി ഭൂ​മി​യോ വീ​ടോ ഇ​ല്ലാ​ത്ത കു​ടും​ബം വാ​ട​ക​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്.

വൃ​ക്ക മാ​റ്റി​വ​യ്ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഈ ​ശ​സ​ത്ര​ക്രി​യ​യ്ക്ക് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​കും.

ശ​സ്ത്ര​ക്രി​യ വ​രെ ഡ​യാ​ലി​സി​സ് തു​ട​ർ​ന്നി​ല്ലെ​ങ്കി​ൽ മി​നി​യു​ടെ ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​കും. നി​ത്യ​ചി​ല​വി​ന് പോ​ലും പ​ണ​മി​ല്ലാ​ത്ത വി​ഷ​മി​ക്കു​ന്ന കു​ടും​ബം മി​നി​യു​ടെ തു​ട​ർ ചി​കി​ത്സ​ക​ൾ​ക്ക് സു​മ​ന​സു​ക​ളു​ടെ മു​ന്നി​ൽ കൈ​നീ​ട്ടു​ക​യാ​ണ്. കൈ​വി​ടി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ...

മി​നി​ക്കു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് വ​ഴി​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.