വെടിയുണ്ടകളുമായി മെട്രോ യാത്ര; ഡൽഹിയിൽ യുവതി പിടിയിൽ
Monday, January 22, 2018 3:52 PM IST
ന്യൂഡൽഹി: വെടിയുണ്ടകളുമായി ഡൽഹി മെട്രോയിൽ യാത്ര ചെയ്യാനെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 20 തിരകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിനിയായ യുവതി ആദർശ് നഗർ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സിഐഎസ്എഫിന്‍റെ പരിശോധനയിൽ കുടുങ്ങിയത്. സുരക്ഷ പരിശോധനയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നാണ് തിരകൾ ലഭിച്ചത്.

പിതാവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമാണ് യുവതി എത്തിയത്. തിരകൾ സിഐഎസ്എഫ് കണ്ടെടുത്തതോടെ പിതാവ് തോക്കിന്‍റെ ലൈസൻസ് സിഐഎസ്എഫിന് മുന്നിൽ സമർപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായി യുവതിയെയും ഒപ്പമുണ്ടായിരുന്നവരെയും സിഐഎസ്എഫ് ഡൽഹി പോലീസിന് കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...