ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭാ അംഗമാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Sunday, September 20, 2020 10:05 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭാ അംഗമാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യാ​ണ് ദേ​വ​ഗൗ​ഡ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള എം​പി​യാ​ണ് ദേ​വ​ഗൗ​ഡ.

സോ​ണി​യ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​ത്. എ​തി​രി​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

1994 മു​ത​ൽ 1996 വ​രെ അ​ദ്ദേ​ഹം ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. 1996ലാ​ണ് ദേ​വ​ഗൗ​ഡ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.