പാലക്കാട് മദ്യപിച്ചെത്തിയ അച്ഛന്‍ കുട്ടികളെ പട്ടികകൊണ്ടടിച്ചു
പാലക്കാട് മദ്യപിച്ചെത്തിയ അച്ഛന്‍ കുട്ടികളെ പട്ടികകൊണ്ടടിച്ചു
Thursday, September 29, 2022 4:17 PM IST
പാലക്കാട്: മദ്യപിച്ചെത്തിയ അച്ഛന്‍ കുട്ടികളെ പട്ടികകൊണ്ടടിച്ചു. പാലക്കാട് ചാലിശേരിയില്‍ ഇന്നലെ രാത്രി പത്തിനാണ് സംഭവം.

പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്. നബിദിനപരിപാടിക്ക് ദഫ് പഠിക്കാന്‍ പോയ കുട്ടികള്‍ വരാന്‍ വൈകിയെന്നു പറഞ്ഞാണ് പട്ടികകൊണ്ടടിച്ചത്.

മര്‍ദനമേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ പോലീസ് വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുത്തു. കുട്ടികളുടെ പിതാവായ അന്‍സാര്‍ ഒളിവിലാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<