തോമസ് ഐസക്ക് അന്വേഷണത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു; ഇഡി ഹൈക്കോടതിയില്‍
തോമസ് ഐസക്ക് അന്വേഷണത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു; ഇഡി ഹൈക്കോടതിയില്‍
Saturday, September 24, 2022 7:44 PM IST
കൊച്ചി: മുന്‍ മന്ത്രി തോമസ് ഐസക്കിനെതിരെ ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റിന്‍റെ സത്യവാംഗ്മൂലം. മസാല ബോണ്ട് അന്വേഷണത്തിനെതിരെ ഐസക്ക് സമര്‍പ്പിച്ച ഹര്‍ജി അപക്വമാണെന്നു സത്യവാംഗ്മൂലത്തില്‍ പറയുന്നു.

അന്വേഷണത്തില്‍നിന്ന് ഐസക്ക് ഒളിച്ചോടാന്‍ ശ്രമിക്കുന്നെന്നും സത്യവാംഗ്മൂലത്തിലുണ്ട്. ഇഡി അയച്ച സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐസക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇഡിയുടെ മറുപടി.

അന്വേഷണത്തിന്‍റെ ഭാഗമായുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് ഐസക്കിനു സമന്‍സ് അയച്ചത്. ഇത് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.

മസാലബോണ്ടിലെ ഫെമാ ലംഘനം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി ഐസക്കിനു നോട്ടീസ് നല്‍കിയിരുന്നു. ഈ സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐസക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

ഇഡി തനിക്കയച്ച രണ്ടു സമന്‍സിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസക്ക് ആരോപിച്ചിരുന്നു. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ലെന്നും ഐസക്ക് കോടതിയെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<