ആ​ന്ധ്ര​യി​ൽ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; ര​ണ്ട് മ​ര​ണം
ആ​ന്ധ്ര​യി​ൽ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; ര​ണ്ട് മ​ര​ണം
Friday, August 19, 2022 6:41 PM IST
കാ​ക്കി​ന​ട: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ട​യി​ൽ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് പേ​ർ വെ​ന്തു​മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കാ​ക്കി​ന​ട​യ്ക്ക​ടു​ത്ത് വാ​ക​ല​പു​ടി പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്തം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഫ​യ​ർ ഫോ​ഴ്സ്, ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.