ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യം; ഇ​ന്ത്യ​ക്കാ​രി​യു​ടെ 1.80 കോ​ടി ത​ട്ടി​യ നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ൽ
ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യം; ഇ​ന്ത്യ​ക്കാ​രി​യു​ടെ 1.80 കോ​ടി ത​ട്ടി​യ നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ൽ
Tuesday, May 30, 2023 10:45 PM IST
ഗു​രു​ഗ്രാം: ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തി​നു​ശേ​ഷം ഗു​രു​ഗ്രാം സ്വ​ദേ​ശി​നി​യു​ടെ കൈ​യി​ൽ​നി​ന്നും 1.80 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ര​ണ്ട് നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ൽ. ഏ​പ്രി​ൽ പ​ത്തി​ന് യു​വ​തി മ​നേ​സ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് നൈ​ജീ​രി​യ​ൻ പൗ​ര​നെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സ് പൈ​ല​റ്റാ​ണെ​ന്നാ​ണ് ഇ​യാ​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പ്ര​തി ത​ന്നോ​ട് സ്ഥി​ര​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ദി​വ​സം ഇ​യാ​ൾ ത​നി​ക്ക് ഒ​രു ഐ​ഫോ​ണും ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ ഒ​രു ഗി​ഫ്റ്റ് പാ​ഴ്സ​ൽ ആ​യി അ​യ​ച്ചു​വെ​ന്ന് പ​റ​ഞ്ഞു. പി​ന്നീ​ട് ഡി​സം​ബ​ർ ആ​റി​ന് ഒ​രു പാ​ഴ്സ​ൽ എ​ത്തി​യെ​ന്ന് പ​റ​ഞ്ഞ് മ​റ്റൊ​രാ​ൾ ത​ന്നെ വി​ളി​ച്ചു. അ​ത് ല​ഭി​ക്കാ​ൻ താ​ൻ 35,000 രൂ​പ നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്നും അ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും സ്ത്രീ ​പ​രാ​തി​യി​ൽ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.


ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട അക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ച്ചു​വെ​ന്നും പി​ന്നീ​ട് മ​റ്റു ചി​ല ഫീ​സു​ക​ൾ കൂ​ടി ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​ക​ൾ കൂ​ടു​ത​ൽ പ​ണം വാ​ങ്ങി​യെ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വ​ഞ്ച​ന​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ഴേ​ക്കും യു​വ​തി 1.80 കോ​ടി രൂ​പ ന​ൽ​കി​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ​രാ​തി അ​ന്വേ​ഷി​ച്ച സൈ​ബ​ർ ക്രൈം ​സം​ഘം ഡ​ൽ​ഹി​യി​ലെ നി​ഹാ​ൽ വി​ഹാ​ർ ഫേ​സ്-2 എ​രി​യാ​യി​ൽ​നി​ന്നു​മാ​ണ് നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<