യു​പി​യി​ൽ അം​ഗ​വൈ​ക​ല്യ​മു​ള്ള​യാ​ൾ​ക്ക് പോ​ലീ​സ് മ​ർ​ദ്ദ​നം; ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി
Saturday, September 19, 2020 11:30 AM IST
ല​ക്നോ: യു​പി​യി​ൽ അം​ഗ​വൈ​ക​ല്യ​മു​ള്ള​യാ​ൾ​ക്ക് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം. ക​നൗ​ജി​ലാ​ണ് സം​ഭ​വം. ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹ​ത്തെ ക​നൗ​ജ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്‍​പി​ല്‍ വ​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ത​ല​യി​ല്‍ അ​ടി​ക്കു​ക​യും നി​ല​ത്തേ​ക്ക് ത​ള്ളി വീ​ഴ്ത്തു​ക​യും ചെ​യ്ത​ത്.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ത​ന്നെ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് മ​ര്‍​ദ്ദി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് ഓ​ട്ടോ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അം​ഗ​വൈ​ക​ല്യ​മു​ള്ള​യാ​ള്‍ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ സ​മ​യം സ​മീ​പ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ർ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടു​ക​യോ അം​ഗ​വൈ​ക​ല്യ​മു​ള്ള​യാ​ളെ സ​ഹാ​യി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യോ ചെ​യ്തി​ല്ല.

മ​ര്‍​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​യാ​ളെ സ​ര്‍​വീ​സി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി ക​നൗ​ജ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.