ഹർത്താൽ: അക്രമം നടത്തിയവർക്കെതിരേ നടപടിയെന്ന് ഹസൻ
Sunday, October 15, 2017 11:21 PM IST
തിരുവനന്തപുരം: യുഡിഎഫ് ഹർത്താൽ ദിവസം അക്രമം നടത്തരുതെന്ന് കർശന നിർദ്ദേശം പ്രവർത്തകർക്ക് നൽകിയിരുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. ഇത് ലംഘിച്ച് അക്രമം നടത്തിയോ എന്ന് പാർട്ടി പരിശോധിക്കും. അക്രമം നടത്തിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ഹസൻ കൂട്ടിച്ചേർത്തു.

ഹർത്താൽ ദിനത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിർദ്ദേശം മറികടന്ന് സംസ്ഥാനത്ത് പലയിടത്തും അക്രമമുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് എൽഐസി ഓഫീസും കണ്ണൂരിൽ ബാങ്കും ഹർത്താൽ അനുകൂലികൾ ബലമായി പൂട്ടിച്ചു. കണ്ണൂർ ഡിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിലായിരുന്നു ബാങ്ക് പൂട്ടിച്ചത്. പലയിടത്തും പ്രവർത്തകർ വാഹനങ്ങൾ തടയുകയും ചെയ്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...