ഫുജൈറയിൽ വീടിനു തീപിടിച്ച് ഏഴ് കുട്ടികൾ മരിച്ചു
Monday, January 22, 2018 2:53 PM IST
ദുബായ്: ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഫുജൈറ റോൾ ദാനയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്. അഞ്ച് വയസിനും 13 വയസിനും ഇടയിൽ പ്രായമുള്ള നാല് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമാണ് മരിച്ചത്.

കുട്ടികളുടെ മാതാവ് തീപിടിത്തം കണ്ട് പോലീസിനെ വിവരമറിയിക്കുയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തീപിടത്തം അറിയിക്കാൻ വൈകിയതാണ് കാരണം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...