കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി വി​വാ​ഹ​നി​ശ്ച​യം; ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ
Thursday, December 3, 2020 11:38 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ഗു​ജ​റാ​ത്ത് മു​ൻ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ കാ​ന്തി ഗാ​മി​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​വി​ഡി​നി​ടെ ആ​റാ​യി​ര​ത്തോ​ളം പേ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് കാ​ന്തി ഗാ​മി​ത്ത് കൊ​ച്ചു​മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ് ന​ട​ത്തി​യ​ത്. മാ​സ്ക് ധ​രി​ക്കാ​തെ, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ന​വം​ബ​ർ 30ന് ​താ​പി ജി​ല്ല​യി​ലെ ദോ​സ്വാ​ഡ​യി​ലാ​ണ് വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ് ന​ട​ന്ന​ത്. ഐ​പി​സി 308 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ബി​ജെ​പി നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​താ​വി​ന്‍റെ മ​ക​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ബാ​ൻ​ഡ് പെ​ർ​ഫോ​ർ​മ​റും അ​റ​സ്റ്റി​ലാ​യ 18 പേ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ൻ പ​രാ​ജ​യ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. 2000 പേ​രെ വ​രെ വി​ളി​ച്ച് ബി​ജെ​പി എം​എ​ൽ​എ ന​ട​ത്തി​യ പൊ​തു​പ​രി​പാ​ടി​ക​ളെ കോ​ട​തി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.