ഹൈ​ദ​രാ​ബാ​ദി​ൽ ഞെ​ട്ടി​ച്ച് ബി​ജെ​പി; 64 സീ​റ്റി​ൽ ലീ​ഡ്, ഒ​വൈ​സി​ക്കു വ​ൻ തി​രി​ച്ച​ടി
Friday, December 4, 2020 12:01 PM IST
ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു വ​ൻ മു​ന്നേ​റ്റം. ബി​ജെ​പി 64 സീ​റ്റി​ൽ ലീ​ഡ് ചെ​യ്യു​ന്നു, ടി​ആ​ർ​എ​സി​ന് 29 സീ​റ്റ്, എ​ഐ​എം​ഐ​എ​മ്മി​നു 10 സീ​റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഡ് നി​ല. കോ​ണ്‍​ഗ്ര​സ് ഒ​രു സീ​റ്റി​ൽ മാ​ത്ര​മാ​ണു മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്.

150 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 2016-ൽ ​തെ​ല​ങ്കാ​ന​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ആ​ർ​എ​സ്. 99 സീ​റ്റു​ക​ളി​ലും അ​സ​ദു​ദീ​ൻ ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം 44 സീ​റ്റു​ക​ളി​ലും ബി​ജെ​പി നാ​ല് സീ​റ്റു​ക​ളി​ലു​മാ​ണ് വി​ജ​യി​ച്ചി​രു​ന്ന​ത്. ടി​ഡി​പി ഒ​രി​ട​ത്തും കോ​ണ്‍​ഗ്ര​സ് ര​ണ്ടി​ട​ങ്ങ​ളി​ലും ജ​യി​ക്കു​ക​യു​ണ്ടാ​യി.

ബി​ജെ​പി വ​ൻ താ​ര​നി​ര​യെ ത​ന്നെ അ​ണി​നി​ര​ത്തി പ്ര​ചാ​ര​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ശ്ര​ദ്ധേ​യ​മാ​യ​ത്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ർ ഈ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് തെ​ല​ങ്കാ​ന​യി​ൽ വേ​രു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.