ഹൈ​ദ​രാ​ബാ​ദ്: പേ​പ്പ​ർ ബാ​ല​റ്റ് എ​ണ്ണി​യ​പ്പോ​ൾ ടി​ആ​ർ​എ​സ് മു​ന്നി​ൽ; ബി​ജെ​പി മൂ​ന്നാ​മ​ത്
Friday, December 4, 2020 1:24 PM IST
ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി​ആ​ർ​എ​സി​ന്‍റെ തി​രി​ച്ചു​വ​ര​വ്. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ൾ പി​ന്നി​ലാ​യി​രു​ന്ന ടി​ആ​ർ​എ​സ് പേ​പ്പ​ർ ബാ​ല​റ്റ് എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ൾ മു​ന്നി​ലേ​ക്കെ​ത്തി. ടി​ആ​ർ​എ​സ് 57, എ​ഐ​എം​ഐ​എം 31, ബി​ജെ​പി 22, കോ​ണ്‍​ഗ്ര​സ് 2 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ൾ ലീ​ഡ് നി​ല.

150 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 2016ൽ ​തെ​ല​ങ്കാ​ന​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ആ​ർ​എ​സ്. 99 സീ​റ്റു​ക​ളി​ലും അ​സ​ദു​ദീ​ൻ ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം 44 സീ​റ്റു​ക​ളി​ലും ബി​ജെ​പി നാ​ലു സീ​റ്റു​ക​ളി​ലു​മാ​ണ് വി​ജ​യി​ച്ചി​രു​ന്ന​ത്. ടി​ഡി​പി ഒ​രി​ട​ത്തും കോ​ണ്‍​ഗ്ര​സ് ര​ണ്ടി​ട​ങ്ങ​ളി​ലും ജ​യി​ക്കു​ക​യു​ണ്ടാ​യി.

ബി​ജെ​പി വ​ൻ താ​ര​നി​ര​യെ ത​ന്നെ അ​ണി​നി​ര​ത്തി പ്ര​ചാ​ര​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ശ്ര​ദ്ധേ​യ​മാ​യ​ത്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ർ ഈ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് തെ​ല​ങ്കാ​ന​യി​ൽ വേ​രു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.