ഇ​ന്ത്യ​ൻ സ​ന്പ​ദ്‌വ്യ​വ​സ്ഥ ലോ​ക​ത്തു​ത​ന്നെ ഏ​റ്റ​വും മോ​ശം: അ​ഭി​ജി​ത് ബാ​ന​ർ​ജി
Wednesday, September 30, 2020 7:04 PM IST
ന്യൂ​ഡ​ൽ​ഹി: നി​ല​വി​ൽ ലോ​ക​ത്തെ ഏ​റ്റ​വും മോ​ശം സ​ന്പ​ദ്‌വ്യ​വ​സ്ഥക​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ​യു​ടേ​തെ​ന്നു നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വ് അ​ഭി​ജി​ത് ബാ​ന​ർ​ജി. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ൽ ലോ​ക​ത്ത് ഏ​റ്റ​വും മോ​ശ​മാ​യ സ​ന്പ​ദ്‌വ്യ​വ​സ്ഥക​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ​യു​ടേ​ത്. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ജൂ​ലൈ-​സെ​പ്റ്റം​ബ​ർ പാ​ദ​ത്തി​ൽ സ​ന്പ​ദ്വ്യ​വ​സ്ഥ തി​രി​ച്ചു​വ​ര​വി​ന്‍റെ സൂ​ച​ന​ക​ൾ കാ​ണി​ച്ചു തു​ട​ങ്ങും- ഒ​രു വി​ർ​ച്വ​ൽ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷ​ത്തെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച ഈ ​വ​ർ​ഷ​ത്തേ​ക്കാ​ൾ മെ​ച്ച​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള​വ​രു​ടെ ഉ​പ​ഭോ​ഗ ചെ​ല​വ് വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ബാ​ന​ർ​ജി, സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​യി​ൽ പ​ണ​മെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു മാ​ർ​ഗ​വും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു മു​ന്പു​ത​ന്നെ ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക രം​ഗ​ത്ത് മാ​ന്ദ്യം പ്ര​ക​ട​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ന​യ​ത്തെ വി​മ​ർ​ശി​ച്ചു റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക രം​ഗം അ​പ​ക​ട​ത്തി​ലേ​ക്കാ​ണു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.