ഇ​ന്ത്യ​ൻ കൗമാരക്കാരി ഗീ​താ​ഞ്ജ​ലി റാ​വു ടൈം ​മാ​ഗ​സി​ൻ 2020 "കി​ഡ് ഓ​ഫ് ദി ​ഇ​യ​ർ’
Friday, December 4, 2020 12:00 PM IST
ന്യു​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ പ​തി​ന​ഞ്ചു​കാ​രി ഗീ​താ​ഞ്ജ​ലി റാ​വു ടൈം ​മാ​ഗ​സി​ൻ 2020 "കി​ഡ് ഓ​ഫ് ദി ​ഇ​യ​ർ’. ആ​ധു​നി​ക​ജീ​വി​ത​ത്തി​ൽ നാം ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​യോ​ഗി​ച്ചു പ​രി​ഹ​രി​ക്കാ​മെ​ന്നു തെ​ളി​യി​ച്ച​തി​നാ​ണു നേ​ട്ടം.

ടൈം ​മാ​സി​ക​യു​ടെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യ 5,000 പേ​രി​ൽ​നി​ന്നാ​ണ് ഇ​ന്തോ-​അ​മേ​രി​ക്ക​നാ​യ ഗീ​താ​ഞ്ജ​ലി റാ​വു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ടെ​യ്ല​ർ ഗോ​ർ​ഡ​ൻ (14), ജോ​ർ​ദാ​ൻ റീ​വ്സ് (14), ബെ​ല്ലെ​ൻ വു​ഡാ​ർ​ഡ് (10) ഇ​യാ​ൻ മ​ക് കെ​ന്ന (16) എ​ന്നി​വ​രാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ലെ​ത്തി​യ മ​റ്റു കു​ട്ടി​ക​ൾ.

ടൈ​മി​നു വേ​ണ്ടി അ​ഭി​നേ​ത്രി​യും ആ​ക്ടി​വി​സ്റ്റു​മാ​യ ആ​ഞ്ജ​ലീ​ന ജോ​ളി​യാ​ണു ഗീ​താ​ഞ്ജ​ലി​യു​മാ​യി പ്ര​ത്യേ​ക അ​ഭി​മു​ഖം ന​ട​ത്തി​യ​ത്. ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി യു​വ​ഗ​വേ​ഷ​ക​ർ ഉ​ൾ​പ്പെ​ടു​ന്ന ആ​ഗോ​ള സ​മൂ​ഹ​നി​ർ​മാ​ണ​മാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഗീ​താ​ഞ്ജ​ലി റാ​വു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ദി​വ​സേ​ന ഒ​രു വ്യ​ക്തി​യു​ടെ മു​ഖ​ത്തെ​ങ്കി​ലും പു​ഞ്ചി​രി വി​ട​ർ​ത്തു​ക എ​ന്ന​താ​ണു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും നാം ​ആ​യി​രി​ക്കു​ന്നി​ട​ത്തു പോ​സി​റ്റി​വി​റ്റി വ​രു​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ഗീ​താ​ഞ്ജ​ലി റാ​വു പ​റ​ഞ്ഞു.

എ​ട്ടു മു​ത​ൽ 16 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​യി​ൽ നി​ന്നു​മാ​ണു ടൈം ​മാ​ഗ​സി​ൻ മി​ക​ച്ച കു​ട്ടി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മു​ൻ​പ് ഫോ​ബ്സ് മാ​ഗ​സി​ന്‍റെ 30 അ​ണ്ട​ർ 30 ഇ​ന്ന​വേ​ഷ​ൻ​സ് പ്രോ​ഗ്രാ​മി​ലും ഗീ​താ​ഞ്ജ​ലി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.