പാഠം-5 സത്യത്തിന്‍റ കണക്ക്: സത്യത്തിന്‍റെ മുഖം സ്വീവേജ് പൈപ്പ് പോലെയെന്ന് ജേക്കബ് തോമസ്
Friday, January 19, 2018 4:54 PM IST
തിരുവനന്തപുരം: പാറ്റൂർ കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ മറുപടിയുമായി ജേക്കബ് തോമസ്. പാഠം-5 സത്യത്തിന്‍റ കണക്ക് എന്ന തലക്കെട്ടോടെയാണ് ജേക്കബ് തോമസിന്‍റ ഫേസ്ബുക്ക് പോസ്റ്റ്. സത്യത്തിന്‍റെ മുഖം സ്വീവേജ് പൈപ്പ് പോലെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.



പാറ്റൂർ ഭൂമിക്കേസിൽ ജേക്കബ് തോമസിന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഉൗഹാപോഹങ്ങൾ മാത്രമാണ് വസ്തുകളായി പ്രചരിപ്പിക്കുന്നതെന്നാണ് കോടതി വിമർശിച്ചത്. ജേക്കബ് തോമസിന്‍റെ റിപ്പോർട്ട് വായിച്ചാൽ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുകയെന്നും കോടതി വിമർശിച്ചു.

സർക്കാരിനെതിരേ പരസ്യ വിമർശനം ഉന്നയിച്ചതിനും സർവീസ് ചട്ടങ്ങൾ ലംഘിച്ച് പുസ്കരചന നടത്തിയതിനും ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഐഎംജി ഡയറക്ടർ സ്ഥാനം വഹിക്കുന്നതിനിടെയായിരുന്നു സസ്പെൻഷൻ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...