ജീ​ൻ​ബെ​കോ​വ് കി​ർ​ഗി​സ്ഥാ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ്
Sunday, October 15, 2017 6:34 PM IST
ബി​ഷ്‌​കെ​ക്: കി​ർ​ഗി​സ്ഥാ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സൂ​റ​ൺ​ബെ​യ് ജീ​ൻ​ബെ​കോ​വ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ച​രി​ത്ര​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മൊ​ഴി​യു​ന്ന അ​ൽ​മാ​സ​ബേ​ക്ക് ആ​തം​ബാ​യേ​വി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ജീ​ൻ​ബെ​കോ​വ് പ്ര​വ​ച​ന​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് വി​ജ​യി​ച്ച​ത്. കി​ർ​ഗി​സ്ഥാ​ന്‍റെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ജീ​ൻ​ബെ​കോ​വ്.

1991ൽ ​സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ ത​ക​ർ​ച്ച​യോ​ടെ രൂ​പം​കൊ​ണ്ട കി​ർ​ഗി​സ്ഥാ​നി​ൽ ന​ട​ന്ന സ​മാ​ധാ​ന​പ​ര​മാ​യ ആ​ദ്യ അ​ധി​കാ​ര കൈ​മാ​റ്റ​മാ​യി​രു​ന്നു ഇ​ത്. രാ​ജ്യ​ത്തെ ആ​ദ്യ ര​ണ്ടു പ്ര​സി​ഡ​ന്‍റു​മാ​രെ​യും ക​ലാ​പ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. കലാപ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വോ​ട്ടെ​ടു​പ്പി​ന് ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു.

സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യ ജീ​ൻ​ബെ​കോ​വ് 50 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. അ​തേ​സ​മ​യം, പ്ര​ധാ​ന എ​തി​രാ​ളി​യാ​യ സോ​ഷ്യ​ലി​സ്റ്റ് അ​താ​മെ​ക്ക​ൻ പാ​ർ​ട്ടി ത​ല​വ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഒ​മു​ർ​ബെ​ക് തെ​കെ​ബ​യേ​വി​ന് 33 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളൂ. 12 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​പ്പ​ത് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

2010ൽ ​കി​ർ​ഗി​സ്ഥാ​നി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ര​മാ​വ​ധി കാ​ലാ​വ​ധി ആ​റു വ​ര്‍​ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് പ​ദ​വി ഒ​ഴി​ഞ്ഞ​ശേ​ഷം വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കാ​യി ആ​തം​ബാ​യേ​വ് നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും തെ​കെ​ബ​യേ​വ് അ​ട​ക്ക​മു​ള്ള​വ​ർ അ​തി​ന് ത​ട​യി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...