ജസ്റ്റീസ് ലോയയുടെ മരണം: രേഖകളെല്ലാം പരാതിക്കാരന് നൽകണമെന്ന് സുപ്രീംകോടതി
Tuesday, January 16, 2018 2:46 PM IST
ന്യൂഡൽഹി: സിബിഐ ജഡ്ജിയായിരുന്ന ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരാതിക്കാരന് നൽകണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. കേസ് ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിപരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ജസ്റ്റീസുമാരായ അരുൺ മിശ്രയും എം.എം.സന്താന ഗൗഡറും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

പരാതിക്കാരന് കേസിന്‍റെ മുഴുവൻ രേഖകളും നൽകാമെന്നും അതേസമയം കേസിന്‍റെയും സമർപ്പിക്കപ്പെട്ട രേഖകളുടെയും ഗൗരവം കണക്കിലെടുത്ത് അത് പൊതുജനങ്ങൽക്ക് ലഭ്യമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ രേഖകളെല്ലാം പരാതിക്കാരന് നൽകണമെന്നാണ് കോടതി നിർദേശം. കേസുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന ഒരു രേഖയും പരസ്യമാക്കില്ലെന്ന് പരാതിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.