അ​ന്താ​രാ​ഷ്ട്ര ച​ർ​ച്ചാ​വി​ഷ​യ​മാ​യി ക​ർ​ഷ​ക പ്ര​ക്ഷോ​ഭം; പി​ന്തു​ണ​യ​റി​യി​ച്ച് ജ​സ്റ്റി​ൻ ട്രൂ​ഡോ
Tuesday, December 1, 2020 1:31 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം ചെ​യ്യു​ന്ന പ്ര​ക്ഷോ​ഭ​ക​ർ​ക്കു പി​ന്തു​ണ​യു​മാ​യി കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന ആ​ദ്യ ലോ​ക നേ​താ​വാ​ണ് ട്രൂ​ഡോ.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ വാ​ർ​ത്ത​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു പു​റ​ത്തു​വ​രു​ന്ന​ത്. സ്ഥി​തി ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​യു​ണ്ട്. എ​ല്ലാ​വ​രും അ​വ​രെ​കു​റി​ച്ച് ആ​ശ​ങ്കാ​കു​ല​രാ​ണ്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ കാ​ന​ഡ എ​ല്ലാ​യ്പ്പോ​ഴും സം​ര​ക്ഷി​ക്കു​മെ​ന്നും ഗു​രു നാ​നാ​ക് ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ ട്രൂ​ഡോ പ​റ​ഞ്ഞു.

സം​വാ​ദ​ങ്ങ​ളി​ലാ​ണ് ത​ങ്ങ​ൾ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ച ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ഇ​ന്ത്യ​യെ ധ​രി​പ്പി​ക്കു​മെ​ന്നും ട്രൂ​ഡോ വ്യ​ക്ത​മാ​ക്കി. എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​പ്ര​വ​ർ​ത്തി​ക്കേ​ണ്ട അ​വ​സ​ര​മാ​ണെ​ന്നും ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ക​ർ​ഷ​ക സ​മ​രം ഏ​തു രീ​തി​യി​ലും ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ തി​ര​ക്കി​ട്ട ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​രു​പാ​ധി​ക ച​ർ​ച്ച​യ്ക്ക് സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന വി​വ​ര​മാ​ണ് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്, ക​ർ​ഷ​ക​സം​ഘ​ട​നാ നേ​താ​ക്ക​ളി​ൽ ചി​ല​ർ​ക്കു ല​ഭി​ച്ച വി​വ​രം. ത​ല​സ്ഥാ​നം സ്തം​ഭി​പ്പി​ക്കു​മെ​ന്നു ക​ർ​ഷ​ക​ർ താ​ക്കീ​തു ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​മി​ത്ഷാ തി​ര​ക്കി​ട്ട് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​ത്. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള അ​തി​ർ​ത്തി​ക​ള​ട​ച്ചു സ​മ​രം ചെ​യ്യു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്.

അ​തി​നി​ടെ, വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ എ​ൻ​ഡി​എ സ​ഖ്യം വി​ടു​മെ​ന്ന താ​ക്കീ​തു​മാ​യി രാ​ഷ്ട്രീ​യ ലോ​ക് താ​ന്ത്രി​ക് പാ​ർ​ട്ടി​യും രം​ഗ​ത്തെ​ത്തി. ബി​ജെ​പി ഭ​രി​ക്കു​ന്ന ഹ​രി​യാ​ന​യി​ലെ ഖാ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളും ക​ർ​ഷ​ക​സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ലെ​ന്ന് ത​ല​സ്ഥാ​ന​ത്തെ പ​ത്തി​ല​ധി​കം ഓ​ട്ടോ, ടാ​ക്സി യൂ​ണി​യ​നു​ക​ൾ താ​ക്കീ​ത് ന​ൽ​കി.

ഉ​പാ​ധി​ക​ളോ​ടെ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക്ഷ​ണം ത​ങ്ങ​ൾ ത​ള്ളി​യ​താ​യി ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ക​ർ​ഷ​ക​ർ​ക്കാ​യി അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ശ​ബ്ദ​മു​യ​ർ​ന്ന​തോ​ടെ ഏ​തു വി​ധേ​ന​യും പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള പ​ര​ക്കം​പാ​ച്ചി​ലി​ലാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ക​ർ​ഷ​ക​സ​മ​രം കൊ​ടു​ന്പി​രി​കൊ​ണ്ടി​രി​ക്കെ, കാ​ർ​ഷി​ക ബി​ല്ലു​ക​ളെ ന്യാ​യീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രം​ഗ​ത്തെ​ത്തി​യ​തി​ൽ പ​ര​ക്കേ അ​മ​ർ​ഷ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.