കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഡി​സം​ബ​റി​ൽ അ​വ​ധി​യി​ല്ല
കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഡി​സം​ബ​റി​ൽ അ​വ​ധി​യി​ല്ല
Wednesday, November 30, 2022 7:01 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ള്ള അ​വ​ധി​ക​ളും ഡി​സം​ബ​ർ മാ​സ​ത്തി​ൽ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ല എ​ന്ന് എം​ഡി ബി​ജു പ്ര​ഭാ​ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. വ​ർ​ഷാ​വ​സാ​ന​മാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ കോ​മ്പ​ൻ സേ​റ്റ​റി ഓ​ഫ്, ഡ്യൂ​ട്ടി ഓ​ഫ്, കാ​ഷ്വ​ൽ ലീ​വ് എ​ന്നി​വ എ​ടു​ത്തു തീ​ർ​ക്കു​ക പ​തി​വാ​ണ്.

ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഇ​ത്ത​രം അ​വ​ധി​ക​ൾ എ​ടു​ത്താ​ൽ സ​ർ​വീ​സ് ഓ​പ​റേ​ഷ​നു​ക​ളെ​യും ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളേ​യും അ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കും. ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ലം സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​ക്ക് വ​ൻ വ​രു​മാ​നം നേ​ടി കൊ​ടു​ക്കു​ന്ന കാ​ല​മാ​ണ്.

സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം ന​ട​ത്താ​നും സാ​ധാ​ര​ണ നി​ല​യി​ലു​ള്ള സ​ർ​വീ​സു​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്താ​നു​മാ​ണ് അ​വ​ധി​ക​ൾ നി​ഷേ​ധി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ അ​വ​ധി​ക​ൾ നി​ഷേ​ധി​ക്കു​മെ​ങ്കി​ലും അ​വ​ധി​ക​ൾ എ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി കൊ​ടു​ത്തി​ട്ടു​ണ്ട്.


വ​ർ​ഷാ​വ​സാ​നം ഡി​സം​ബ​റാ​ണെ​ങ്കി​ലും അ​ർ​ഹ​ത​യു​ള്ള അ​വ​ധി​ക​ൾ 2023 മാ​ർ​ച്ച് 31 വ​രെ​യാ​യി എ​ടു​ക്കാ​നാ​ണ് സ​മ​യം നീ​ട്ടി ന​ൽ​കി​യ​ത്. ഡി​സം​ബ​റി​ൽ മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ അ​വ​ധി എ​ടു​ത്താ​ൽ ലീ​വ് വി​ത്തൗ​ട്ട് അ​ല​വ​ൻ​സ്, അ​ല്ലെ​ങ്കി​ൽ ആ​ബ്സെ​ന്‍റ് ആ​യി ക​ണ​ക്കാ​ക്കാ​നാ​ണ് യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ക്ക് കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<