ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള​ട​ങ്ങി​യ വ​രി​ക​ള്‍ പി​ന്‍​വ​ലി​ച്ച് ജ​ലീ​ല്‍
ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള​ട​ങ്ങി​യ വ​രി​ക​ള്‍ പി​ന്‍​വ​ലി​ച്ച് ജ​ലീ​ല്‍
Saturday, August 13, 2022 6:07 PM IST
മലപ്പുറം: കാ​ഷ്മീ​രി​നെ​ക്കു​റി​ച്ചു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള​ട​ങ്ങി​യ വ​രി​ക​ള്‍ പി​ന്‍​വ​ലി​ച്ച് കെ.​ടി.​ജ​ലീ​ല്‍. സിപിഎം നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടി

പോ​സ്റ്റി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റി​ദ്ധാ​ര​ണ​യ്ക്ക് ഇ​ട​യാ​ക്കി​യ​തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് ജ​ലീ​ലി​ന്‍റെ പ്ര​തി​ക​ര​ണം. പോ​സ്റ്റി​ലെ വ​രി​ക​ള്‍ താ​ന്‍ ഉ​ദേ​ശി​ച്ച​തി​ന് വി​രു​ദ്ധ​മാ​യി ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്തു.

നാ​ടി​ന്‍റെ ന​ന്മ​യ്ക്കും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നു​മാ​യി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചെ​ന്ന് ജ​ലീ​ല്‍ വ്യ​ക്ത​മാ​ക്കി. പു​തി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കാ​ഷ്മീ​രി​ലേ​ക്കു ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ചു വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് വി​വാ​ദ​മാ​യ​ത്. പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​നെ ആ​സാ​ദ് കാ​ഷ്മീ​ര്‍ എ​ന്നാ​ണ് പോ​സ്റ്റി​ല്‍ വി​ശേ​ഷി​പ്പി​ച്ച​ത്.

ആ​സാ​ദ് കാ​ഷ്മീ​ര്‍ എ​ന്ന പ്ര​യോ​ഗം സാ​ധാ​ര​ണ പാ​ക്കി​സ്ഥാ​ന്‍ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​താ​ണ്. ഇ​ത്ത​രം പ്ര​യോ​ഗം കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ന്‍റെ നി​ല​പാ​ടി​നോ​ടു യോ​ജി​ച്ചു പോ​കു​ന്ന​താ​ണെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

ഇ​ന്ത്യ​ന്‍ അ​ധി​നി​വേ​ശ കാ​ഷ്മീ​രെ​ന്ന ജ​ലീ​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യും വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​ണി​ത്. വി​ഭ​ജ​ന കാ​ല​ത്തു കാ​ഷ്മീ​ര്‍ ര​ണ്ടാ​യി പ​കു​ത്തു എ​ന്ന തെ​റ്റാ​യ വി​വ​ര​വും പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്നു.

വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ​ജ​ലീ​ലി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി തി​ല​ക് മാ​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യും ല​ഭി​ച്ചി​രു​ന്നു. അ​ഭി​ഭാ​ഷ​ക​നാ​യ ജി.​എ​സ്. മ​ണി​യാ​ണ് പ​രാ​തി​ക്കാ​ര​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.