സ്വ​ർ​ണ​ക്ക​ട​ത്ത്: ഇ​ട​തു​മു​ന്ന​ണി​ക്ക് മു​ട്ടി​ടി​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല
Thursday, October 1, 2020 11:27 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തി​ന് പി​ന്നാ​ലെ സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ൾ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന് മു​ട്ടി​ടി​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഇ​ട​തു​മു​ന്ന​ണി​യി​ലെ പ്ര​മു​ഖ​ന്‍റെ ബ​ന്ധു​വി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി മൂ​ടി​വ​യ്ക്കാ​നാ​ണ് സി​ബി​ഐ​യെ സ​ർ​ക്കാ​ർ എ​തി​ർ​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് എ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു വേ​ണ്ടി സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​കു​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​യും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു. അ​ഭി​ഭാ​ഷ​ക​ന് ന​ൽ​കു​ന്ന ഫീ​സ് കൊ​ണ്ട് വീ​ട് വ​ച്ച് ന​ൽ​കാ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.