പ്ര​ണ​യ​ബ​ന്ധം വീ​ട്ടു​കാ​ർ എ​തി​ർ​ത്തു; സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി
പ്ര​ണ​യ​ബ​ന്ധം വീ​ട്ടു​കാ​ർ എ​തി​ർ​ത്തു; സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി
Thursday, June 8, 2023 7:21 PM IST
ട്രി​ച്ചി: ഇ​ത​ര മ​ത​ത്തി​ൽ​പ്പെ​ട്ട യു​വാ​ക്ക​ളു​മാ​യു​ള്ള ബ​ന്ധം വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​തോ​ടെ സ​ഹോ​ദ​രി​മാ​ർ കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്നാ​ട്ടി​ലെ ട്രി​ച്ചി​യി​ലാ​ണ് സം​ഭ​വം. പി.​ഗാ​യ​ത്രി (23), പി.​വി​ദ്യ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി തി​രു​പ്പു​ർ ജി​ല്ല​യി​ലെ കാ​ങ്കേ​യ​ത്ത് ഒ​രു ടെ​ക്സ്റ്റൈ​ൽ മി​ല്ലി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​ക​ൾ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​രും സ​ഹോ​ദ​ര​ന്മാ​രു​മാ​യ യു​വാ​ക്ക​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ അ​ച്ഛ​നും അ​മ്മ​യും മു​സ്‍​ലിം മ​ത വി​ശ്വാ​സി​ക​ളാ​യ യു​വാ​ക്ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ എ​തി​ർ​ത്തു.

തു​ട​ർ​ന്നും മ​ക്ക​ൾ പ്ര​ണ​യ​ബ​ന്ധം തു​ട​രു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ മാ​താ​പി​താ​ക്ക​ൾ നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കു​ക​യും യു​വാ​ക്ക​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.


ഇ​തി​നു​ശേ​ഷം ഗാ​യ​ത്രി​യും വി​ദ്യ​യും വീ​ട്ടി​ൽ​നി​ന്ന് പോ​യി. ഇ​വ​രെ തെ​ര​യു​ന്ന​തി​നി​ടെ വീ​ട്ടി​ൽ​നി​ന്ന് 400 മീ​റ്റ​റു​ക​ൾ മാ​ത്രം അ​ക​ലെ​യു​ള്ള കി​ണ​റ്റി​ൽ ഇ​രു​വ​രെ​യും മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കി​ണ​റ്റി​ന് സ​മീ​പ​ത്തു​നി​ന്ന് ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ല​ഭി​ച്ചു.

കി​ണ​റ്റി​ൽ ചാ​ടി ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് കാ​മു​ക​ൻ​മാ​രു​ടെ അ​മ്മ​യ്ക്ക് യു​വ​തി​ക​ൾ ശ​ബ്‍​ദ​സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<