ഡ​ല്‍​ഹിയിൽ ഇഞ്ചോടിഞ്ച് പോ​രാ​ട്ടം; ബി​ജെ​പിക്ക് നേരിയ മുൻതൂക്കം
ഡ​ല്‍​ഹിയിൽ ഇഞ്ചോടിഞ്ച് പോ​രാ​ട്ടം; ബി​ജെ​പിക്ക് നേരിയ മുൻതൂക്കം
Wednesday, December 7, 2022 11:42 AM IST
ന്യൂ​ഡ​ല്‍​ഹി: മു​നി​സി​പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി ഒ​രു മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ ബി​ജെ​പിക്ക് നേരിയ മുൻതൂക്കം. 121 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി​ക്ക് ലീ​ഡു​ള്ള​ത്.

119 സീ​റ്റിൽ ആം​ആ​ദ്മി പാ​ര്‍​ട്ടി​ക്ക് ലീഡുണ്ട്. കോ​ണ്‍​ഗ്ര​സി​ന് ഒന്‍പത് സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് ലീ​ഡു​ള്ള​ത്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിയാണ് മുന്നിൽ.

ആദ്യമണിക്കൂറിലെ ഫലം പുറത്ത് വരുന്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും ആംആദ്മിയും തമ്മിൽ നടക്കുന്നത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളു​ടെ ഫ​ലം പു​റ​ത്ത് വ​ന്ന​പ്പോ​ള്‍ ആം​ആ​ദ്മി ആ​യി​രു​ന്നു മു​ന്നി​ല്‍. എ​ന്നാ​ല്‍ വോ​ട്ടീം​ഗ് മെ​ഷീ​നി​ലെ വോ​ട്ട് എ​ണ്ണി​തു​ട​ങ്ങി​യ​പ്പോ​ള്‍ ബി​ജെ​പി ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു.


ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍ ഭ​രി​ക്കു​ന്നത് ബി​ജെ​പി​യാ​ണ്. ഇ​ത്ത​വ​ണ ബി​ജെ​പി​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി ആം​ആ​ദ്മി ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന സൂ​ച​ന ന​ല്‍​കി​കൊ​ണ്ടാ​ണ് നി​ല​വി​ലെ ലീ​ഡ് നി​ല.

കോ​ര്‍​പ​റേ​ഷ​നി​ലെ 250 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ആ​കെ 1349 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​ത്.

ഡ​ല്‍​ഹി​യി​ലെ മൂ​ന്ന് കോ​ര്‍​പ​റേ​ഷ​നു​ക​ളും ല​യി​പ്പി​ച്ച് ഒ​റ്റ കോ​ര്‍​പ​റേ​ഷ​നാ​ക്കി​യ​തി​നു ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<