ക​​​ൽ​​​ക്ക​​​രി​​​പ്പാ​​​ടം അ​​​ഴി​​​മ​​​തി: മധു കോഡയ്ക്ക് മൂന്ന് വർഷം തടവ്
Saturday, December 16, 2017 2:03 AM IST
ന്യൂഡൽഹി: ക​​​ൽ​​​ക്ക​​​രി​​​പ്പാ​​​ടം അ​​​ഴി​​​മ​​​തി കേ​​​സി​​​ൽ ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ധു കോ​​​ഡയ്ക്ക് മൂന്ന് വർഷം തടവിന് കോടതി ശിക്ഷിച്ചു. കേസിലെ മറ്റ് പ്രതികളായ ക​​​ൽ​​​ക്ക​​​രി മ​​​ന്ത്രാ​​​ല​​​യം മു​​​ൻ സെ​​​ക്ര​​​ട്ട​​​റി എ​​​ച്ച്.​​​സി. ഗു​​​പ്ത, ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ.​​​കെ. ബ​​​സു, വിജയ് ജോഷി എ​​​ന്നി​​​വ​​​ർക്കും മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ജഡ്ജി ഭരത് പരാശറാണ് കേസിൽ വിധി പറഞ്ഞത്.

മധു കോഡയ്ക്കും വിജയ് ജോഷിക്കും 25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ബസുവിനും എച്ച്.സി.ഗുപ്തയ്ക്കും ഒരു ലക്ഷം വീതമാണ് പിഴ. പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന വി​​​നി അ​​​യ​​​ണ്‍ ആ​​​ൻ​​​ഡ് സ്റ്റീ​​​ൽ ഉ​​​ദ്യോ​​​ഗ് ലി​​​മി​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ർ വൈ​​​ഭ​​​വ് തു​​​ൾ​​​സ്യ​​​ൻ, സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ ബ​​​സ​​​ന്ത് കു​​​മാ​​​ർ ഭ​​​ട്ടാ​​​ചാ​​​ര്യ, ബി​​​പി​​​ൻ വൈ​​​ഭ​​​വ് സിം​​​ഗ്, ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് ന​​​വീ​​​ൻ കു​​​മാ​​​ർ തു​​​ൾ​​​സ്യ​​​ൻ എ​​​ന്നി​​​വരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ രാ​​​ഝ​​​ര​​​യി​​​ൽ കോ​​​ൽ​​​ക്ക​​​ത്ത ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള വി​​​നി അ​​​യ​​​ണ്‍ ആ​​​ൻ​​​ഡ് സ്റ്റീ​​​ൽ ഉ​​​ദ്യോ​​​ഗ് ലി​​​മി​​​റ്റ​​​ഡി​​​നു ക​​​ൽ​​​ക്ക​​​രി​​​പ്പാ​​​ടം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ട് നടത്തിയെന്നാണ് സിബിഐ കേസ്. ക​​​ൽ​​​ക്ക​​​രി​​​പ്പാ​​​ടം അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗം ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ വി​​​നി അ​​​യ​​​ണ്‍ ആ​​​ൻ​​​ഡ് സ്റ്റീ​​​ൽ ലി​​​മി​​​റ്റ​​​ഡി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ജാ​​​ർ​​​ഖ​​​ണ്ഡ് സ​​​ർ​​​ക്കാ​​​രും സ്റ്റീ​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​വും ഈ ​​​ക​​​ന്പ​​​നി​​​യു​​​ടെ പേ​​​ര് ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്ന​​​തു​​​മി​​​ല്ല. എ​​​ന്നി​​​ട്ടും ക​​​ൽ​​​ക്ക​​​രി ബ്ലോ​​​ക്കു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ ഈ ​​​ക​​​ന്പ​​​നി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ക​​​ൽ​​​ക്ക​​​രി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​നെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന എ​​​ച്ച്.​​​സി. ഗു​​​പ്ത തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചെ​​​ന്നും സി​​​ബി​​​ഐ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...