ജി​ഡി​പി പ്ര​വ​ച​നം തു​ണ​ച്ചു; സെ​ൻ​സെ​ക്സി​ൽ റി​ക്കാ​ർ​ഡ് കു​തി​പ്പ്
Friday, December 4, 2020 11:59 AM IST
മും​ബൈ: ആ​ർ​ബി​ഐ​യു​ടെ ജി​ഡി​പി പ്ര​വ​ച​നം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ഓ​ഹ​രി​വി​പ​ണി​യി​ൽ വ​ൻ കു​തി​പ്പ്. സെ​ൻ​സെ​ക്സ് 391 പോ​യി​ന്‍റ് അ​ഥ​വാ 0.88 ശ​ത​മാ​നം വ​ർ​ധി​ച്ച് എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി. 45,023.79 എ​ന്ന നി​ല​യി​ലാ​ണ് സെ​ൻ​സെ​ക്സി​ൽ ഇ​പ്പോ​ൾ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

നി​ഫ്റ്റി​യും റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലാ​ണ്. 114.85 പോ​യി​ന്‍റ് അ​ഥ​വാ 0.87 ശ​ത​മാ​നം ഉ​യ​ർ​ന്ന നി​ഫ്റ്റി 13,248.75 എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​ൾ​ട്ര സി​മ​ന്‍റ്, ഹി​ൻ​ഡാ​ൽ​ക്കോ, ഗ്രാ​സിം, ഐ​സി​ഐ​സി​ഐ ബാ​ങ്ക് എ​ന്നീ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ വ​ൻ ലാ​ഭ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.