ദേ​ശീ​യ പാ​ത​ക​ളി​ലെ കു​ഴി​ക​ളും നി​ക​ത്താം; കേ​ന്ദ്ര​ത്തോ​ട് മു​ഹ​മ്മ​ദ് റി​യാ​സ്
ദേ​ശീ​യ പാ​ത​ക​ളി​ലെ കു​ഴി​ക​ളും നി​ക​ത്താം; കേ​ന്ദ്ര​ത്തോ​ട് മു​ഹ​മ്മ​ദ് റി​യാ​സ്
Saturday, August 13, 2022 10:38 PM IST
തി​രു​വ​ന​ന്ത​പു​രം: ഫ​ണ്ട് ത​ന്നാ​ല്‍ ദേ​ശീ​യ​പാ​ത​യി​ലെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ഹാ​യി​ക്കാ​മെന്നു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്.

'നേ​രി​ട്ട് എ​ത്താ​ന്‍ ക​ഴി​യാ​ത്തി​ട​ത്ത് ഫ​ണ്ട് ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ ദേ​ശീ​യ ​പാ​ത അ​ഥോ​റി​റ്റി​യെ സ​ഹാ​യി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ണ്. മു​ന്‍​പും ഈ ​മാ​തൃ​ക​യി​ല്‍ സം​സ്ഥാ​ന​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടു​ണ്ട്' പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പ​റ​ഞ്ഞു. ഈ ​കാ​ര്യം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.