കള്ളപ്പണക്കാരിൽ കേന്ദ്രമന്ത്രിയും പ്രമുഖരും: പട്ടികയുമായി "പാരഡൈസ് പേപ്പേഴ്സ്'
Monday, November 6, 2017 12:09 AM IST
ന്യൂഡല്‍ഹി: കള്ളപ്പണത്തിന്‍റെ പേരില്‍ ബിജെപി നടത്തുന്ന വാദങ്ങള്‍ പൊളിയുന്നു. ആഗോള തലത്തില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഇന്‍റർനാഷണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐസിഐജെ) കൂട്ടായ്മ പാരഡൈസ് പേപ്പഴ്‌സ് എന്ന പേരില്‍ പുതിയ കണക്കുകള്‍ പുറത്തുവിട്ടു.

കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, നടന്‍ അമിതാഭ് ബച്ചന്‍, വിജയ് മല്യ, നീര റാഡിയ, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, പി. ചിദംബരത്തിന്‍റെ മകൻ കാർത്തി, സഞ്ജയ് ദത്തിന്‍റെ ഭാര്യ മാന്യത ദത്ത് തുടങ്ങിയവരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ മാസം എട്ടിന് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതിനിടെയാണ് തിരിച്ചടിയായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

സൺടിവി, എസാർ ലൂപ്, എസ്എൻസി ലാവലിൻ, അപ്പോളോ ടയേഴ്സ്, ജിൻഡാൽ സ്റ്റീൽസ്, വീഡിയോകോൺ തുടങ്ങിയ കന്പനികളും പട്ടികയിലുണ്ടെന്ന് സൂചനയുണ്ട്. 180 രാജ്യങ്ങളുടേതായ 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എന്നിവരുടെ പേരും പട്ടികയിലുണ്ട്. നേരത്തേ, കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള പനാമ പേപ്പര്‍ വിവരങ്ങളും പുറത്തുവിട്ടതും ഐസിഐജെ ആയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.