പ്രധാനമന്ത്രി സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു
Monday, January 22, 2018 10:35 AM IST
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു. സ്വിറ്റ്സർലൻഡിലെ ദവോസിൽ നടക്കുന്ന 48ാമത് അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം യാത്ര തിരിച്ചത്. ധനമന്ത്രി അരുൺ ജയ്റ്റ്ലി, വാണിജ്യ-വ്യവസായമന്ത്രി സുരേഷ് പ്രഭു എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

ചൊവ്വാഴ്ച പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുമെന്നാണ് വിവരം. ഇതിനുശേഷം അദ്ദേഹം സ്വിസ് നേതാക്കളുമായി നയതന്ത്ര ചർച്ചകൾ നടത്തും. 20 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലോക സാമ്പത്തിക സമ്മേളനത്തിൽ സംബന്ധിക്കുന്നത്. 1997ൽ നടന്ന സമ്മേളനത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി.ദേവഗൗഡ പങ്കെടുത്തിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...