മാണിയെ തിരിച്ചുവിളിച്ച് ഉമ്മൻ ചാണ്ടി
Friday, January 19, 2018 2:40 PM IST
തിരുവനന്തപുരം: കെ.എം. മാണിയെ യുഡിഎഫിലേയ്ക്ക് ക്ഷണിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാണി മുന്നണിയിലേയ്ക്ക് തിരികെ വരണമെന്നാണ് ആഗ്രഹമെന്നു പറഞ്ഞ ഉമ്മൻ ചാണ്ടി മാണിയുമായി ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മാണിയാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് പ്രത്യേക സാഹചര്യത്തിലാണെന്നും ഉപതെരഞ്ഞെടുപ്പിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...