പ​യ്യ​ന്നൂ​രി​ലെ അ​ധ്യാ​പി​ക​യു​ടെ കാ​ര്‍ ക​ത്തി​ച്ച​തി​ലും വി​ദ്യ​ക്ക് പ​ങ്കെ​ന്ന് കെ​എ​സ്‌​യു
പ​യ്യ​ന്നൂ​രി​ലെ അ​ധ്യാ​പി​ക​യു​ടെ കാ​ര്‍ ക​ത്തി​ച്ച​തി​ലും വി​ദ്യ​ക്ക് പ​ങ്കെ​ന്ന് കെ​എ​സ്‌​യു
Thursday, June 8, 2023 2:41 PM IST
ക​ണ്ണൂ​ര്‍: അ​ധ്യാ​പി​ക​യു​ടെ കാ​ര്‍ ക​ത്തി​ച്ച​തി​ലും കെ. വി​ദ്യ​ക്ക് പ​ങ്കെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ​എ​സ്‌​യു. ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് ന​ല്‍​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് പ​യ്യ​ന്നൂ​രി​ലെ അ​ധ്യാ​പി​ക​യു​ടെ കാ​ര്‍ ക​ത്തി​ച്ച​തി​ന് പി​ന്നി​ലെ​ന്ന ആ​രോ​പ​ണ​മാ​ണ് കെ​എ​സ്‌​യു നേ​താ​വ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ് ഉ​യ​ർ​ത്തി​യ​ത്.

2016-ലാ​ണ് പ​യ്യ​ന്നൂ​രി​ല്‍ ആ​രോ​പ​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. അ​ന്ന് ബി​എ മ​ല​യാ​ളം വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന വി​ദ്യ പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു.

വി​ദ്യ​ക്ക് ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കാ​യി ല​ഭി​ച്ച​ത് പ​ത്തി​ല്‍ എ​ട്ട് മാ​ര്‍​ക്കാ​യി​രു​ന്നു. പ​ത്തു​മാ​ര്‍​ക്കു​ത​ന്നെ ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ധ്യാ​പി​ക​യാ​യ പ്ര​ജി​ത​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​ർ വ​ഴ​ങ്ങി​യി​ല്ല.


ഈ ​സം​ഭ​വ​മു​ണ്ടാ​യ അ​ന്നു​രാ​ത്രി​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക കൂ​ടി​യാ​യ അ​ധ്യാ​പി​ക താ​മ​സി​ച്ചി​രു​ന്ന താ​യി​നേ​രി​യി​ലെ വീ​ടി​ന് മു​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ ക​ത്തി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

കാ​റി​ന്‍റെ അ​ടി​യി​ലും മു​ക​ളി​ലും ഇ​ന്ധ​ന​മൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം എ​ങ്ങും എ​ത്താ​തെ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<