കാഷ്മീരിൽ പാക് വെടിവയ്പ്
Friday, November 10, 2017 11:37 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രാജോരിയിൽ പാക്കിസ്ഥാൻ വെടിവയ്പ്. അതിർത്തിലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് ആക്രമണമെന്നും സൈനിക വക്താവ് അറിയിച്ചു.

വെള്ളിയാഴ്ചയും പാക്കിസ്ഥാൻ കാഷ്മീരിലെ നൗഷാര സെക്ടറിൽ ആക്രമണം നടത്തിയിരുന്നു. രണ്ടു മണിക്കൂർ തുടർച്ചയായി പാക്കിസ്ഥാൻ അതിർത്തിയിൽ വെടിയുതിർത്തതായും സൈന്യം അറിയിച്ചു.

ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അതിർത്തി സന്ദർശിച്ചതിനു പിന്നാലെയായിരുന്നു പാക് ആക്രമണം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...