ഷാ​ജ​ഹാ​ന്‍ വ​ധം: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സ്
ഷാ​ജ​ഹാ​ന്‍ വ​ധം: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സ്
Monday, August 15, 2022 11:37 AM IST
പാ​ല​ക്കാ​ട്: സി​പി​എം നേ​താ​വ് ഷാ​ജ​ഹാ​ന്‍റേ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ര്‍.​വി​ശ്വ​നാ​ഥ്. കേ​സി​ല്‍ എ​ട്ട് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​വ​രെ ആ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല​യ്ക്ക് പി​ന്നി​ലെ കാ​ര​ണ​മെ​ന്താ​ണെ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. പ്ര​തി​ക​ള്‍ പി​ടി​യി​ലാ​കു​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൊ​ല​യ്ക്ക് പി​ന്നി​ല്‍ ആ​ര്‍​എ​സ്എ​സ് ആ​ണെ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം.

ഇ​ന്ന​ലെ രാ​ത്രി 9.15ന് ​മ​ല​മ്പു​ഴ കു​ന്നം​ങ്കാ​ട് ജം​ഗ്ഷ​നി​ല്‍​വ​ച്ചാ​ണ് കൊ​ല​പാ​ത​കം. ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​ന്‍ നി​ന്ന ഷാ​ജ​ഹാ​നെ ര​ണ്ടു ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ സി​പി​എ​മ്മു​കാ​രാ​ണെ​ന്നു ദൃ​ക്സാ​ക്ഷി സു​രേ​ഷ് ആ​രോ​പി​ച്ചു. പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ര്‍​ത്ത​രാ​യ ശ​ബ​രി​യും അ​നീ​ഷു​മാ​ണ് ഷാ​ജ​ഹാ​നെ വെ​ട്ടി​യ​തെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.