പാലാരിവട്ടം പാലം: കോ​ണ്‍​ക്രീ​റ്റ് പൊ​ളി​ച്ചു​നീ​ക്കു​ന്ന ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു
Thursday, October 1, 2020 6:27 PM IST
കൊ​ച്ചി: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പൊ​ളി​ക്ക​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പൊ​ളി​ച്ചു​നീ​ക്കു​ന്ന ജോ​ലി​ക​ളാ​ണു നി​ല​വി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഡി​വൈ​ഡ​റു​ക​ളി​ലെ കോ​ണ്‍​ക്രീ​റ്റാ​ണു മു​റി​ച്ചു​നീ​ക്കു​ന്ന​ത്. തി​ടു​ക്ക​ത്തി​ലാ​ണു ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ബുധനാഴ്ച രാ​ത്രി​യോ​ടെ പാ​ല​ത്തി​ലെ ടാ​ര്‍ നീ​ക്കി. ഒ​ന്ന​ര​കീ​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്തെ ടാ​റാ​ണ് നീ​ക്കി​യ​ത്. പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​ണു പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​ത്.

പാ​ല​ത്തി​ന് ആ​കെ​യു​ള്ള 17 സ്പാ​നു​ക​ളി​ല്‍ 15 എ​ണ്ണ​മാ​ണ് മാ​റ്റേ​ണ്ട​ത്. വ​ന്‍ പൊ​ടി​ശ​ല്യ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു പാ​ലം മു​ഴു​വ​നാ​യും വ​ല​കെ​ട്ടി മ​റ​യ്ക്കും. എ​ട്ടു​ മാ​സ​ങ്ങ​ള്‍​കൊ​ണ്ട് പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

18 കോ​ടി രൂ​പ​യാ​ണു ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്പാ​നു​ക​ള്‍ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ചു നീ​ക്കി​യ​ശേ​ഷം ഇ​വ പൊ​ടി​ക്കും. പി​ന്നീ​ട് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡും സ​ര്‍​വീ​സ് റോ​ഡി​നാ​യും ഈ ​അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.