പെരിന്തൽമണ്ണ സംഘർഷം: സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്
Wednesday, January 24, 2018 9:39 AM IST
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പെരിന്തൽമണ്ണയിൽ ഉണ്ടായ സിപിഎം-മുസ്‌ലീം ലീഗ് സംഘർഷം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. എം.ഉമ്മറാണ് ഇക്കാര്യമാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

അതേസമയം, യൂത്ത് ലീഗ് പ്രവർത്തകരാണ് ആദ്യം അക്രമണം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു. വിദ്യാർഥികളെയും അധ്യാപകരെയും യൂത്ത്ലീഗുകാർ മാരക ആയുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ ഹർത്താലിനിടെയും വ്യാപക അക്രമങ്ങൾ ഉണ്ടായി-മുഖ്യമന്ത്രി പറഞ്ഞു.

ഹർത്താലിനിടെ ഉണ്ടായ ആക്രമ സംഭവങ്ങളിൽ 13 പോലീസുകാർക്കാണ് പരിക്കേറ്റതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസിനെ ഉപയോഗിച്ച് പ്രവർത്തകരെ അടിച്ചൊതുക്കി എന്ന യുഡിഎഫ് വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...