കണ്ണൂരിലെ പെട്രോള്‍ ബോംബാക്രമണം ആസൂത്രിതമെന്ന് പോലീസ്
കണ്ണൂരിലെ പെട്രോള്‍ ബോംബാക്രമണം ആസൂത്രിതമെന്ന് പോലീസ്
Saturday, September 24, 2022 7:46 PM IST
കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപകമായി പെട്രോള്‍ ബോംബെറിഞ്ഞ സംഭവങ്ങള്‍ ആസൂത്രിതമെന്ന് പോലീസ്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ജില്ലാ നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ബോംബെറിഞ്ഞത്.

ജനങ്ങളെ ഭീതിപ്പെടുത്താന്‍ പെട്രോള്‍ ബോംബ് ഉപയോഗിക്കാമെന്ന് ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ജില്ലയിലെ നിരവധി ഇടങ്ങളില്‍ പെട്രോള്‍ ബോംബെറിഞ്ഞ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉളിയില്‍ ബൈക്ക് യാത്രക്കാരനു നേരെയും പാലോത്തുപള്ളിയില്‍ ലോറിക്കു നേരെയും മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനും നേരെയും ബോംബേറ് ഉണ്ടായി.

ബൈക്കില്‍ സഞ്ചരിച്ച് പെട്രോള്‍ ബോംബ് ആക്രമണം നടത്തിയ അനസ്, ഷഫീക്ക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<