സ്വ​ര്‍​ണ​ക്ക​ട​ത്ത്: പ്ര​തി​ക​ള്‍​ക്കൊ​പ്പ​മു​ള്ള പോ​ലീ​സു​കാ​ര്‍ ആ​രൊ​ക്കെ ?
Saturday, September 19, 2020 12:44 PM IST
കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര​ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ള്‍​ക്കൊ​പ്പം സു​ര​ക്ഷ​ക്കാ​യി പോ​വു​ന്ന പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ ശേ​ഖ​രി​ച്ചു.

കോ​ട​തി​യി​ലേ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കു​മെ​ല്ലാം പ്ര​തി​ക​ളെ പ​തി​വാ​യി കൊ​ണ്ടു​വ​രു​ന്ന പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് എ​ന്‍​ഐ​എ ശേ​ഖ​രി​ച്ച​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന ​സു​രേ​ഷ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഉ​ന്ന​ത​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ന്‍​ഐ​എ പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്.

സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ത​ല്‍ ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​രെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​പ്പ​മു​ണ്ടാ​വാ​റു​ണ്ട്. ഇ​വ​രി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും കൂ​ടെ നി​ല്‍​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​കം ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷി​ക്കും. നേ​ര​ത്തെ പ്ര​തി​ക​ള്‍​ക്കൊ​പ്പം പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. പ്ര​തി റ​മീ​സി​നെ ഇ​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​വു​ന്നു​ണ്ട്.

ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ ത​ന്നെ റ​മീ​സി​നൊ​പ്പം പോ​വു​ന്ന പോ​ലീ​സു​കാ​രു​ടെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ ശേ​ഖ​രി​ച്ചു. ഫോ​ണ്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ സ​ഹി​ത​മാ​ണ് എ​ന്‍​ഐ​എ ശേ​ഖ​രി​ച്ച​ത്.

അ​തേ​സ​മ​യം സ്വ​പ്‌​ന​ക്കൊ​പ്പം മെ​ഡി​ക്ക​ല്‍​ കോ​ള​ജി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നെ കു​റി​ച്ചും എ​ന്‍​ഐ​എ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ സ്വ​പ്‌​ന ഫോ​ണി​ല്‍ പ​ല​രേ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ ഫോ​ണാ​ണ് സ്വ​പ്‌​ന ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പോ​ലീ​സു​കാ​ര്‍ എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​യി​ട്ടും സ്വ​പ്‌​ന ഫോ​ണ്‍ ചെ​യ്തു​വെ​ന്ന ആ​രോ​പ​ണം എ​ന്‍​ഐ​എ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

ഇ​തി​ന് ശേ​ഷം സ്വ​പ്‌​ന​ക്കൊ​പ്പം പോ​ലീ​സു​കാ​ര്‍ സെ​ല്‍​ഫി എ​ടു​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ചും എ​ന്‍​ഐ​എ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

ഏ​റെ വി​വാ​ദ​മാ​യ കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന​യ്ക്കും കെ.​ടി.​ റ​മീ​സി​നും ഓ​രേ​സ​മ​യം ഒ​രേ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ഇ​തേ​കു​റി​ച്ചും എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.