ബി​ജെ​പി വി​രു​ദ്ധ ചേ​രി​യെ ഒ​രു​മി​പ്പി​ക്കാ​ൻ രാ​ഹു​ലി​നു സാ​ധി​ക്കി​ല്ല; വി​മ​ർ​ശി​ച്ച് പ​വാ​ർ
Friday, December 4, 2020 12:00 PM IST
പൂ​ന: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​പാ​ട​വ​ത്തി​നു സ്ഥി​ര​ത​യി​ല്ലെ​ന്നാ​യി​രു​ന്നു പ​വാ​റി​ന്‍റെ വി​മ​ർ​ശ​നം.

കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന പ​രി​ച​യ സ​ന്പ​ന്ന​രാ​യ നേ​താ​ക്ക​ൾ​ക്ക് പോ​ലും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ൽ എ​തി​ർ​പ്പു​ണ്ട്. സ്വ​ന്തം പാ​ർ​ട്ടി​യി​ൽ എ​തി​ർ​പ്പ് ഉ​യ​രു​ന്പോ​ൾ രാ​ഹു​ലി​നു മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ​യെ​ല്ലാം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​പ​ദ​വി വ​ഹി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പ​വാ​ർ വി​മ​ർ​ശി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​തി​ബ​ന്ധ​മാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് ഏ​ത് പാ​ർ​ട്ടി​യു​ടേ​യും നേ​തൃ​ത്വ​മെ​ന്ന​ത് അ​വ​ർ​ക്കു പാ​ർ​ട്ടി​യി​ൽ ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് എ​ന്നാ​യി​രു​ന്നു പ​വാ​റി​ന്‍റെ മ​റു​പ​ടി. മ​ഹാ​രാ​ഷ്ട്ര​യു​ടെ മാ​തൃ​ക​യി​ൽ ബി​ജെ​പി വി​രു​ദ്ധ ചേ​രി​യെ ഒ​രു​മി​പ്പി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കും സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​വാ​ർ കു​റ്റ​പ്പെ​ടു​ത്തി.

രാ​ഹു​ലി​നെ​ക്കു​റി​ച്ച് മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​വാ​ർ പ്ര​തി​ക​രി​ച്ചു. എ​ല്ലാ​വ​രു​ടേ​യും അ​ഭി​പ്രാ​യ​ത്തെ വി​ല​യ്ക്കെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഒ​ബാ​മ പ​രി​ധി വി​ട്ടു​വെ​ന്നാ​ണ് ത​നി​ക്ക് തോ​ന്നു​ന്ന​തെ​ന്നും പ​വാ​ർ പ​റ​ഞ്ഞു. ഒ​രു വി​ഷ​യ​ത്തി​ലും താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​യാ​ളാ​ണ് രാ​ഹു​ലെ​ന്നാ​ണ് ഒ​ബാ​മ രാ​ഹു​ലി​നെ​ക്കു​റി​ച്ച് ത​ന്‍റെ പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.