രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും വി​ട്ട​യ​ച്ചു
Thursday, October 1, 2020 6:33 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും പോ​ലീ​സ് വി​ട്ട​യ​ച്ചു. ഇ​രു​വ​രും ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി.

ഹ​ത്രാ​സി​ൽ കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​ണ് രാ​ഹു​ലി​നേ​യും പ്രി​യ​ങ്ക​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​പി​സി സെ​ക്ഷ​ൻ 188 പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഡ​ൽ​ഹി-​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ രാ​ഹു​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി നി​ല​ത്തു​വീ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.