കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ പോലീസ് റെയ്ഡ്
കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ പോലീസ് റെയ്ഡ്
Thursday, September 29, 2022 11:34 AM IST
പത്തനംതിട്ട: കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ പോലീസ് റെയ്ഡ്. ഹര്‍ത്താല്‍ ദിനത്തിലെ അക്രമക്കേസില്‍ പ്രതികളായ അജ്മല്‍, മുഹമ്മദ് ഷാന്‍, മറ്റൊരു പ്രതി അജ്മല്‍ എന്നിവരുടെ വീട്ടിയാണ് റെയ്ഡ് നടക്കുന്നത്.

രാവിലെ ഏഴരയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കൊന്നി, ചിറ്റാര്‍, തണ്ണിത്തോട് സ്‌റ്റേഷനിലെ പോലീസുകാരെത്തിയാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിലുള്‍പ്പെടെ പ്രതികളാണ് ഇവര്‍. പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനു പിന്നാലെയാണ് വീടുകളില്‍ പരിശോധന നടത്തുന്നത്.

നിരോധിത സംഘടനയുമായി ബന്ധമുള്ള വസ്തുക്കള്‍ ഇവരുടെ കൈവശമുണ്ടോയെന്നു പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<